ഇലന്തൂർ : ഭഗവതിക്കുന്ന് ദേവിക്ഷേത്രത്തിലെ ഉത്സവം ഇന്നു മുതൽ 13 വരെ നടക്കും. ഇന്ന് വൈകിട്ട് 7ന് ഇലന്തൂർ പടേനി ചൂട്ട്‌വയ്പ്പ് നടക്കും. ഇന്ന് രാവിലെ 8.15ന് കൊടിയേറ്റ്. വൈകിട്ട് 5.30ന് നാദസ്വര കച്ചേരി.എല്ലാ ദിവസവും പതിവ് പൂജകൾ ഉണ്ടാകും. രാത്രി 8ന് ഭജൻസ്, 6ന് രാവിലെ 10ന് ശ്രീഭൂതബലി,രാത്രി 8ന് നാടൻപാട്ട്. 7ന് രാവിലെ 10.30ന് സർപ്പ പൂജ, രാത്രി 8ന് കോലം എതിരേൽപ്പ്, 10ന് കരപടേനി,8ന് രാവിലെ 9ന് മകം പൊങ്കാല, 9.15ന് ഭജൻ,11.30ന് പൊങ്കാല അന്നദാനം,രാത്രി 11ന് പടേനി. 9ന് രാവിലെ 9.30ന് ഉത്സവബലി,രാത്രി 8ന് ഓട്ടൻ തുള്ളൽ രാത്രി 11ന് പടേനി അരക്കിയക്ഷി.10ന് രാത്രി 8ന് നാടകം, 11ന് പടേനി എരിനാഗയക്ഷി.11ന് രാത്രി 9ന് വല്യ പടേനി കോലം എതിരേൽപ്പ്,തപ്പുമേളം.രാത്രി 10.30ന് ഇലന്തൂർ വല്യ പടേനി.12ന് രാവിലെ 9ന് കളാഭാഭിഷേകം,വൈകിട്ട് 4.30ന് കാഴ്ച ശ്രീബലി,രാത്രി 9ന് പള്ളിവേട്ട എഴുന്നെള്ളത്ത്.11ന് പള്ളിനിദ്ര.13ന് രാവിലെ 10ന് ആനയൂട്ട്, രാവിലെ 11ന് ആറാട്ട്ബലി, ഉച്ചയ്ക്ക് 3.30ന് ആറാട്ട് എഴുന്നെള്ളത്ത്.