photo
കോന്നി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മി​റ്റി അംഗം ടി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മി​റ്റി അംഗം തുളസി മണിയമ്മ, കോന്നി ലോക്കൽ സെക്രട്ടറി കെ.ജി. ഉദയകുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി ആർ. ഗോവിന്ദ്, പഞ്ചായത്ത് അംഗങ്ങളായ തുളസി മോഹൻ, ടി .സൗദാമിനി, എം.ഒ. ലൈല, ബിജി കെ.വർഗ്ഗീസ്, ഗീത, ഏരിയ കമ്മി​റ്റി അംഗം എം.എസ്. ഗോപിനാഥൻ, താഴം ലോക്കൽ സെക്രട്ടറി ജിജോ മോഡി എന്നിവർ പ്രസംഗിച്ചു.