ആറൻമുള : നഷ്ടപ്പെട്ട സാംസ്‌കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാനും സംരക്ഷിച്ചു നിലനിറുത്താനും പൈതൃക ഗവേഷണ പഠന കേന്ദ്രങ്ങളും വിദ്യാലയങ്ങളും ആവശ്യമാണെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ. ആറൻമുള വിജയാനന്ദ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പൈതൃക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ട്ടപ്പെട്ടുപോയ പൈതൃകങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും അടുത്ത തലമുറയ്ക്ക് കൈമാറുവാനും ഇപ്പോഴത്തെ തലമുറയ്ക്ക് കഴിയണം. ജനങ്ങളിൽ അവബോധമുണ്ടാക്കുവാൻ എല്ലാ സ്‌കൂളുകളിലും പൈതൃക പാഠശാലകളും ഹെറിറ്റേജ് ക്ലബ്ബുകളും ആരംഭിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
വിജയാനന്ദ വിദ്യാപീഠം മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്യാപ്ടൻ രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശശിധരൻ നായർ മേലുകര, റിട്ടേർഡ് ഡിവൈ.എസ്.പി സുരേഷ് കുമാർ, പി.പി ചന്ദ്രശേഖരൻ നായർ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഗോപകുമാർ,പി.പി. വിജയൻ നായർ, പി.ആർ.ഷാജി, ഉണ്ണികൃഷ്ണൻ കല്ലിശ്ശേരി, വി.സുരേഷ്​ കുമാർ,ഉത്തമൻ കുറുന്താർ എന്നിവർ സംസാരിച്ചു.