പത്തനംതിട്ട: കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം സംസ്ഥാന ട്രഷറർ സി.അമ്മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ടി.പി.ശാമുവേൽ (പ്രസിഡന്റ്), എം.എസ്.രാജശേഖരക്കുറുപ്പ് (സെക്രട്ടറി), പി.ടി. ശിവൻകുട്ടി (ട്രഷറർ), കെ.ജെ.ചാണ്ടി (വൈസ് പ്രസിഡന്റ്), എ.എൻ.രാജമ്മ, തുളസി ശോഭനകുമാരി, കെ.കെ.ജയ, പി.എ പരമേശ്വരൻ (ജോ. സെക്രട്ടറിമാർ).