പത്തനംതിട്ട: തദ്ദേശ സ്ഥാപന പൊതുസർവീസ് രൂപീകരണം ത്രിതല സംവിധാനത്തെ തകർക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ശിവദാസൻ നായർ പറഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനം തകർക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ നടത്തിയ അധികാര വികേന്ദ്രീകരണ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കോശിമാണി, പി.എസ്. വിനോദ്കുമാർ, ജില്ലാ സെക്രട്ടറി അജിൻ എെപ്പ് ജോർജ്, ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന സമിതിയംഗം ബിജു ശാമുവേൽ, കെ.ജി.റോയി, അൻവർ ഹുസൈൻ, ബി.പ്രശാന്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.