പന്തളം : കലാപങ്ങളിലൂടെ വർഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ സി.പി.എം,മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ റാലിയും യോഗവും നടത്തി.മുട്ടാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി അറത്തിൽ ജംഗ്ഷനിൽ സമാപിച്ചു.അറത്തിൽ ജംഗ്ഷനിൽ ചേർന്ന യോഗം സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ.ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം വി.കെ മുരളി ,മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗം എസ്.അരുൺഎന്നിവർ സംസാരിച്ചു.റാലിക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വർഗീസ്,എ.എച്ച് .സുനിൽ,കെ.കെ.സുധാകരൻ എന്നിവർ നേതൃത്വം നല്കി.