പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രൊഫ.ജി.രാജശേഖരൻ നായർ, വി.കെ. ബാബുരാജൻ, സി.രാധാകൃഷ്ണൻ, കോമളം അനിരുദ്ധൻ, ഡോ.പി.ജെ.ഫിലിപ്പ്, എ.ഗോകുലേന്ദ്രൻ, സതികുമാരി, പി.ജി.ആനന്ദൻ, ആർ.തുളസീധരൻപിള്ള, ജോസ് കുറഞ്ഞൂർ, പി.ടി.രാജപ്പൻ എന്നിവരെയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രതിനിധികളായി മല്ലപ്പള്ളി താലൂക്കിൽ നിന്നും കെ.പി. രാധാകൃഷ്ണൻ, കോന്നി താലൂക്കിൽ നിന്നും എം.എസ്. ജോൺ, റാന്നി താലൂക്കിൽ നിന്ന്
എസ്.ഹരിദാസ്, കോഴഞ്ചേരി താലൂക്കിൽ നിന്ന് പ്രൊഫ.ടി.കെ.ജി.നായർ, തിരുവല്ല
താലൂക്കിൽ നിന്ന് രാജൻ വർഗ്ഗീസ്, അടൂർ താലൂക്കിൽ നിന്ന് എ.പി.ജയൻ എന്നിവരെയും എതിരില്ലാതെ തെരഞ്ഞെടുത്തു.