മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളേജ് സ്ഥാപക മാനേജർ റവ. ഡോ.ടി.സി.ജോർജ്ജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 17ാമത് പുരസ്‌കാരം പുല്ലാട് ആനമല എം.ടി.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ കെ.വി.തോമസിന്.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്‌കാരം നൽകുന്നതെന്ന് കോളേജ് മാനേജർ ഏബ്രഹാം
ജെ. ജോർജ്ജ്, പുരസ്‌കാര സമിതി സെക്രട്ടറി പ്രൊഫ. ജോസ് പാറക്കടവിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു ടി. ജോർജ്ജ്, കൺവീനർ ശ്രീരേഷ് ഡി.എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ 10.30 ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പുരസ്‌കാരം കൈമാറും. യു.പി.എസ്.സി മുൻ അംഗം റോയി പോൾ, റവ. ഡോ.ടി.സി. ജോർജ്ജ് സ്മാരക പ്രഭാഷണം നടത്തും. കോളേജ് മാനേജർ ഏബ്രഹാം ജെ. ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.
കഴിഞ്ഞ 35 വർഷമായി അദ്ധ്യാപന രംഗത്തുള്ള കെ.വിതോമസ് മല്ലപ്പള്ളി പരിയാരം കുഴിമണ്ണിൽ കുടുംബാംഗമാണ്. നീരേറ്റുപുറം എം.ടി.എൽ.പി.എസ് പ്രഥമാദ്ധ്യാപിക ആനി ഫിലിപ്പാണ് ഭാര്യ. മക്കൾ: രഞ്ജിത്ത്, രോഹിത്.