പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രത്തിലെ ദശാവതാരച്ചാർത്തും ആയില്യംപൂജയും ചോതിമഹോത്സവവും ഇന്ന് മുതൽ 13 വരെ നടക്കും. ദശാവതാരച്ചാർത്ത്‌ കോട്ടയം ശ്രീനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലും,അഷ്ടദ്രവ്യ മഹാഗണപതിഹവനവും ചോതി മഹോത്സവത്തിന്റെ വിശേഷാൽ പൂജകളും തന്ത്രി സി.പി.എസ്.പരമേശ്വരൻ ഭട്ടതിരിയുടെയും മുഖ്യകാർമ്മികത്വത്തിലുമാണ് നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അഭിഷേകം,6ന് അഷ്ടദ്രവ്യ ഗണപതി ഹവനം,നാരായണീയം,വൈകിട്ട് 5ന് ചാർത്ത് ദർശനം,വിഷ്ണുസഹസ്രനാമാർച്ചന 7.30ന് ഭഗവതീസേവ, 3ന് രാവിലെ 8ന്കലശം,കലശാഭിഷേകം,11ന് മത്സ്യാവതാരച്ചാർത്ത് 4ന്,രാവിലെ 11ന് കൂർമ്മാവതാരച്ചാർത്ത്. 5ന് 11ന് വരാഹാവതാരച്ചാർത്ത്. 6ന് 11ന് നരസിംഹാവതാരച്ചാർത്ത്. 7ന് വാമന അവതാരച്ചാർത്ത്,ഉച്ചയ്ക്ക് 2ന് താഴത്തു വീട്ടിൽ ശ്രീനാഗരാജ നഗയക്ഷിയമ്മ ക്ഷേത്രത്തിൽ ഉച്ചക്ക് 2മുതൽ ആയില്യംപൂജ. 8ന് പരശുരാമാവതാര ച്ചാർത്ത്, 9ന് ശ്രീരാമാവതാരച്ചാർത്ത്. 10ന് ബലരാമാവതാരച്ചാർത്ത്. 11ന് ശ്രീകൃഷ്ണാണാവതാരച്ചാർത്ത്. 12ന് മോഹിനി അവതാരച്ചാർത്ത്.13ന് ചോതി മഹോത്സവം. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം. 12.10ന് മഹാവിഷ്ണു അവതാര ചാർത്ത്. 4ന് ചാർത്ത് ദർശനം,4.30 ന്എഴുന്നെള്ളത്ത.10ന് നാട്യ നാഗേശ്വരം.