തിരുവല്ല: സി.എസ്.ഐ ബധിര വിദ്യാലയത്തിൽ 2020 - 21 അദ്ധ്യയന വർഷത്തിൽ എൽ.കെ.ജി, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ശ്രവണ സംസാര പരിമിതികൾ അനുഭവിക്കുന്ന 10 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പ്രവേശനം. താമസവും ഭക്ഷണവും സൗജന്യമാണ്. ശ്രവണ, സംസാര പരിശീലനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447207190, 0469 2601241.