തിരുവല്ല : വേനൽ കടുത്തത് മൂലം ഇരവിപേരൂരിലെയും പരിസര പ്രദേശങ്ങളിലെയും കിണറുകളിലും ജല സ്രോതസുകളിലും ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ പമ്പ ജലസേചന പദ്ധതിയുടെ കനാലുകൾ തുറന്നു വിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് തമ്പു പനോടിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ജെ.എം മണലൂർ ഉദ്ഘാടനം ചെയ്തു.സി.തോമസ്,സണ്ണി കുന്നുംപുറത്ത്,എ.വി ജോസ്,പി.ടി.ജോൺ,കിടങ്ങിൽ സുലോചനൻ,അനീഷ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.