02-exam
പരീക്ഷാ ചങ്ങാ​ത്തം 2020

വാഴമുട്ടം:​ പരീക്ഷയ്ക്ക് തയാർ എടുക്കുന്ന കുട്ടികൾക്ക് ആത്മ വിശ്വാസവും പോസിറ്റീവ് ഊർജ്ജവും പകർന്നുനൽകുന്നതിനും ആയാസരഹിതമായി ആത്മവിശസത്തോടെയുള്ളപരീക്ഷാകാലത്തിനായികുട്ടികളെ തയാറാക്കുന്നതിനുമായി കുട്ടികളോടുംരക്ഷിതാക്കളോടുംസംവദിക്കുന്ന പരീക്ഷാ ച​ങ്ങാത്തം ​2020 വാഴമുട്ടംഈസ്റ്റ്​1314​-ാം എൻ.എസ്.എസ്.കരയോഗത്തിന്റെ ആഭിമു​ഖ്യ​ത്തിൽ കരയോഗ ആഡിറ്റോറിയത്തിൽ നടത്തി. രാജ്യാന്തര ബഹു ഭാഷാ ബോഡുബൊറോ കലാകാരനും കേംബ്രിഡജ് സർവകലാശാല അഫിലിയേറ്റഡ് സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അഡ്വ.സരേഷ് സോമ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ.എ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി എം.എൻ.രവീന്ദ്രൻ നായർ,ഖജാൻജി എം.കെ.മനോജ്കുമാർ,എം.ജി. ഹരിചന്ദ്രൻനായർ,ബീനാസോമൻ, ജയപ്രകാശ്,എം.ആർ.ചന്ദ്രമതിയമ്മ,എന്നിവർ സംസാരിച്ചു.