ചിറ്റാർ : ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2019-20 വർഷത്തെ വാർഷികവും അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം പി.വി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.വി ഷീല, ക്ലർക്ക് കെ.ആർ അനിൽ രാജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ ജോളി ഡാനിയേൽ, വാർഡ് മെമ്പർ പി.കെ മോഹൻ ദാസ്, അദ്ധ്യാപകരായ അനിൽ എം.ജോ‌ർജ്, ജാസ്മിനാ ബീവി,വിമല സൂസന്ന, ബി.പ്രമോദ് എന്നിവർ സംസാരിച്ചു.സ്കൂളിൽ ഐ.എസ്.ആർ.ഒ ഒരുക്കിയ ശാസ്ത്ര പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു.ഐ.എസ്.ആർ.ഒ ചന്ദ്രയാൻ വെഹിക്കിൾ ഡയറക്ടർ കെ.സി രഘുനാഥപിള്ളയാണ് കൃത്രിമ ഉപഗ്രഹങ്ങളുടെ മാത്യകകൾ പ്രദർശിപ്പിച്ചത്.