
കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും നിയമ വകുപ്പും സംയുക്തമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാങ്കേതിക സഹായത്തോടെ ബൗദ്ധിക സ്വത്തവകാശം എന്ന വിഷയത്തിൽ നടത്തിയ സെമിനാറിന്റെയും ഐ.പി.ആർ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി സബ് ജഡ്ജ് ബിൽകുൽ ജി.ആർ നിർവഹിച്ചു. ഡോ.എൻ.കൃഷ്ണകുമാർ തൃശൂർ ലോ കോളേജ്, അതുൽ മോഹൻ (കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ്) തിരുവനന്തപുരം തുടങ്ങിയവർ ക്ലാസ് നയിച്ചു.ഉച്ചയ്ക്ക് ശേഷം ബൗദ്ധിക വസ്തു അവകാശം എന്ന വിഷയത്തിൽ വിവിധ കോളേജുകളിൽ നിന്നുള്ള അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രബന്ധാവതരണവും അതിന്മേലുള്ള ചർച്ചയും നടന്നു.