പത്തനംതിട്ട : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211ന്റെ ശുചിത്വ ആരോഗ്യപരിപാലന പരിപാടികളുടെ ഭാഗമായി മെട്രോ റോട്ടറി ക്ലബ് റിംഗ് റോഡിൽ അറവ് ശാലയ്ക്ക് സമീപത്ത് നിർമ്മിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം നഗരസഭയ്ക്ക് കൈമാറി.നഗരസഭ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ഉപാദ്ധ്യക്ഷൻ എ.സഗീർ, കൗൺസിലർമാരായ സിന്ധു അനിൽ,പി.കെ ജേക്കബ്, പി.വി അശോക് കുമാർ, അൻസാർ മുഹമ്മദ്,സജി കെ.സൈമൺ,അംബിക വേണു,സജിനി മോഹൻ, റോട്ടറി അസിസ്റ്റന്റ് ഗവർണർ പി.ജി മോഹൻ കുമാർ,ക്ലബ് പ്രസിഡന്റ് തോമസ് വർഗീസ് ഉമ്മൻ,സെക്രട്ടറി ബിജു തോമസ്,ജോൺ കുരുവിള, ഗീവർഗീസ് പാപ്പി,ടി.എം മത്തായി എന്നിവർ സംസാരിച്ചു.