മല്ലപ്പള്ളി: സംസ്ഥാനത്ത് ലൈഫ് പദ്ധതിയിൽ രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്തിൽ നടന്ന കുടുംബ സംഗമവും പൂർത്തീകരണ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു.ഒന്നും രണ്ടും ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 15 ഗുണഭോക്താക്കൾ പഞ്ചായത്ത് കോൺഫ്രൺസ് ഹാളിലാണ് സമ്മേളിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ,പി.എസ്.രാജമ്മ,പ്രകാശ്കുമാർ വടക്കേമുറി,അംഗങ്ങളായ മേരി സജി,ജേക്കബ് തോമസ്,മോളി ജോയ്,രമ്യാ മനോജ്,സെക്രട്ടറി പി.കെ. ജയൻ,അസി.സെക്രട്ടറി സാം കെ.സലാം തുടങ്ങിയവർ പ്രസംഗിച്ചു.