കോട്ടാങ്ങൽ: കോട്ടാങ്ങൽ പഞ്ചായത്തിൽ സൂര്യാഘാതമേറ്റ് പശു ചത്തു.കുളത്തൂർ നടുഭാഗം കിടാരക്കുഴി വീട്ടിൽ കെ.ജി ശശിധരന്റെ നാല് വയസുള്ള പശുവാണ് ചത്തത്. രാവിലെ 11ന് മാറ്റികെട്ടിയ പശു പിന്നീട് ചെന്ന് നോക്കിയപ്പോൾ ചത്തുകിടക്കുന്നതാണ് ഉടമസ്ഥൻ കണ്ടത്.പോസ്റ്റുമാർട്ടം നടത്തിയപ്പോൾ സൂര്യാഘാതമാണ് കാരണമെന്ന് കണ്ടെത്തി.എച്ച്.എഫ് ഇനത്തിൽപ്പെട്ട പതിനൊന്ന് ലിറ്ററോളം പാൽ കിട്ടുന്ന പശുവാണ് ഇത്.