കുളനട:കേരള സർക്കാർ വനിതാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ മാന്തുക ഗവ.യു.പി.സ്‌കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലർമാരായ സൗമ്യ,നയന എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു.ആധുനിക സമൂഹത്തിൽ കുട്ടികൾ നേരിടുന്നവെല്ലുവിളികളും അത് തരണം ചെയ്യുന്നതിന് രക്ഷിതാക്കൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും പ്രതിപാദിച്ചു.രക്ഷിതാക്കൾക്കുണ്ടായിരുന്ന ആശങ്കകൾ ദൂരീകരിക്കുവാൻ ബോധവൽക്കരണ ക്ലാസ് ഉപകരിച്ചു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ് രാജീമോൾ എന്നിവർ പ്രസംഗിച്ചു.