പന്തളം : എസ്.എഫ്.ഐ 18-ാം പന്തളം ഏരിയ സമ്മേളനം 6ന് രാവിലെ 10ന് പന്തളം ശിവരജ്ഞിനി ഓഡിറ്റോറിയത്തിൽ നടക്കും.സമ്മേളനത്തിന്റെ വിജയത്തിനായി എച്ച്.നവാസ് (ചെയർമാൻ ),എസ് .ഷെഫീഖ് (കൺവീനർ) എന്നീവർ ഭാരവാഹികളായിർ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.ഏരിയ സമ്മേളനത്തിന്റെ ലോഗോ സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.ഫസൽ പ്രകാശനം ചെയ്തു .എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് അഭിലാഷ് പുഷ്പാംഗദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്.നവാസ്,എസ്.ഷെഫീഖ്,അനുഷ അശോകൻ,ഭരത് ചന്ദ്രൻ,അനിരുദ്ധൻ എന്നിവർ സംസാരിച്ചു.ഏരിയ സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം.സജി ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി ശരത് ശശീധരൻ സംഘടന റിപ്പോർട്ടും ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ഷെഫീഖ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.