ചെങ്ങറ: ആത്മീയതയിൽ അടിയുറച്ച് നിന്നുകൊണ്ടുള്ള സാമൂഹിക നവോത്ഥാനമാണ് ഗുരു നടപ്പാക്കിയതെന്നും, ഭാരതത്തിലെ മറ്റ് ദാർശനീകൻമാരുടെ ദർശനത്തിൽ നിന്ന് ഗുരുവിന്റെ ദർശനം വേറിട്ടു നിൽക്കുന്നുവെന്നും കുറിച്ചി അദൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ പ്രതിഷ്ഠാ വാർഷികവും നവീകരിച്ച ഹാളിന്റെ സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് 2019ലെ ആദ്യഫല പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.എൻ.വിക്രമൻ, എൻ.എൻ.രാജപ്പൻ, എസ്.സജിനാഥ്, ജി.സോമനാഥൻ, കെ.ആർ.സലീലനാഥ്, കെ.എസ്.ജയപ്രകാശ്, ഓമന ദിവാകരൻ, എം.എ. സോമരാജൻ, ദിവ്യ എസ്.എസ് തുടങ്ങിയവർ സംസാരിച്ചു.