തിരുവല്ല : ജനസംഖ്യാ വർദ്ധനവിന് അനുസരിച്ച് നഗര വികസനം സാദ്ധ്യമാക്കുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം തടയുന്ന തരത്തിലുള്ള മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടത് അത്യാവശ്യ ഘടകമാണെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന തിരുവല്ല നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്ര താരം ജയറാം നിർവഹിച്ചു. ആന്റോ ആന്റണി എം പി, രാജു ഏബ്രഹാം എം.എൽ.എ, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ , നഗരസഭ പ്രതിപക്ഷ നേതാവ് എം.പി.ഗോപാലകൃഷ്ണൻ , ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഇമാം സലിം സഖാഫി, ചലച്ചിത്ര സംവിധായകൻ ബ്ലസി തുടങ്ങിയവർ പ്രസംഗിച്ചു.