ചെങ്ങന്നൂർ : ഗ്രന്ഥശാല സംഘം മുളക്കുഴ ഗ്രാമപഞ്ചായത്ത് നേതൃത്വ സമിതിയുടെ വിമുക്തി ക്ലബ് ഉദ്ഘാടനം മെഴുകുതിരി തെളിയിച്ച് അഡ്വക്കറ്റ് വി. വേണു നിർവഹിച്ചു. എൻ.വിജയൻ അദ്ധ്യക്ഷനായിരുന്നു. പ്രിവൻറ്റിവ് ഓഫീസർ എം.കെ. ശ്രീകുമാർ വിഷയാവതരണം നടത്തി. എൻ.എൻ.വിജയ് സിംഗ് ,ശാന്ത രാജു, ജയന്തി, രതി, വിജയചന്ദ്രൻ, ഈശ്വര ചന്ദ്രദേവ എന്നിവർ സംസാരിച്ചു.