02-sob-devananda

ചെങ്ങന്നൂർ: പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലിക മരിച്ചു. മുളക്കുഴ അരീക്കര പറങ്ങഴമോടിയിൽ സന്തോഷ് - രഞ്ജിനി ദമ്പതികളുടെ ഏകമകൾ ദേവനന്ദ (നാലര) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അങ്കണവാടിയിൽ നിന്ന് എത്തിയ ദേവനന്ദയ്ക്ക് പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയെങ്കിലും പനി കൂടിയതിനാൽ വൈകിട്ട് വീണ്ടും കുളനടയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖനിലയിൽ മാറ്റമില്ലാത്തതിനെത്തുടർന്ന് അടുത്ത ദിവസം പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. ബന്ധുക്കൾ പൊലീസിൽ പരാതിനൽകിയതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പിൽ നടന്നു.