ഇലന്തൂർ: നാട്ടൊരുമയുടെ ഹൃദയത്തുടിപ്പുകൾ തപ്പുതാളമായി ഉയരുമ്പോൾ ഇലന്തൂരിന്റെ പടയണിക്കളം നാളെ നിറയും. ചൂട്ടുവെട്ടത്തിന്റെ പ്രഭയിൽ കൊട്ടി വിളിച്ചിറക്കിയ കുന്നിലമ്മയെ കുടിയിരുത്തിയ പടേനിക്കളത്തിലേക്ക് വിവിധ കരകളിൽ നിന്ന് കോലങ്ങളെത്തും.
ഭഗവതികുന്നിൽ ഉത്സവത്തിന് നാളെ രാവിലെ 8.15 നും 8.55 നും മദ്ധ്യേ താഴമൺമഠം കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ കൊടിയേറും. ഉത്സവത്തോടൊപ്പം 8 ദിവസം പടയണി നടക്കും. എട്ട് പടേനി രാവുകൾക്കും വെളിച്ചമേകാൻ ആയിരക്കണക്കിന് ചൂട്ടു കറ്റകളാണ് കരവാസികൾ തയ്യാറാക്കുന്നത്.
കഴിഞ്ഞ മൂന്നു മാസമായി ഭവനങ്ങളിൽ സൂക്ഷിച്ച് വച്ചിരുന്ന ചൂട്ടുകൾ കരവാസികൾ ശേഖരിച്ച് ചൂട്ടുകറ്റകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ദേവിയുടെ മുമ്പിലെ വിളക്കായ കത്തിച്ച ചൂട്ടുകറ്റകൾ കയ്യിലേന്തി കോലത്തെ എതിരേല്ക്കുന്നത്ത് ഏറെ ശ്രേഷ്ഠമാണെന്നാണ് കരക്കാരുടെ വിശ്വാസം