പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റെ ആസ്ഥാന മന്ദിരത്തിനോടു ചേർന്ന് പുതിയതായി പണികഴിപ്പിച്ച ശിവഗിരി-ശബരിമല തീർത്ഥാടക വിശ്രമകേന്ദ്രം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീ ന്ദ്രൻ എഴുമറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.'ആസ്ഥാന മന്ദിരത്തിന് സമീപം യൂണിയൻ, ശാഖാ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുമാരി സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറിയെ സ്വീകരിച്ചു.
യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ, ഡോ: അടൂർ രാജൻ, അഡ്വ.മണ്ണടി മോഹനൻ.വനിതാസംഘം പ്രസിഡന്റ് രമണി സുദർശനൻ, സെക്രട്ടറി സുമാ വിമൽ, യൂണിയൻ കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, രേഖാ അനിൽ ', ഉദയൻ പാറ്റൂർ, ശിവജി ഉള്ളന്നൂർ, സുകു സുരഭി, അനിൽ ഐസറ്റ്, രാജീവ് മങ്ങാരം, പുഷ്പാകരൻ വെട്ടിയാർ, വിമലാ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.