koodal
രാക്ഷസൻ പാറക്ക് സംരക്ഷണത്തിനായി സാംസ്കാരിക വേദിയുടെ പ്രവർത്തകർ

കൂടൽ:. ക്വാറി മാഫിയയുടെ ഭീഷണി നേരിടുന്ന കൂടലിലെരാക്ഷസൻ പാറയെ സംരക്ഷിക്കാൻ കണ്ണാടി സാംസ്കാരിക വേദി നടത്തിയ ശിലോത്സവം ശ്രദ്ധേയമായി. പാട്ടും കവിതയും തബലവാദനവുമായി ഒത്തുകൂടിയ സാംസ്കാരിക പ്രവർത്തകർക്കൊപ്പം ജനപ്രതിനിധികളും അണിചേർന്നു. പാറപൊട്ടിക്കൽ മൂലം ജില്ലയിൽ ഏറ്റവും കൂടുതൽ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്ന കലഞ്ഞൂർ പഞ്ചായത്തിലെ എറ്റവും വലിയ പാറകളിലൊന്നാണ് രാക്ഷസൻ പാറ. വിനോദ സഞ്ചാരത്തിന് ഏറെ സാദ്ധ്യതയുള്ള ഇൗ മേഖലയെ ക്വാറി മാഫിയയ്ക്ക് വിട്ടുകൊടുക്കാൻ നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ച് ഏറെ നാളായി കണ്ണാടി പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം നടന്ന ശിലോത്സവം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാക്ഷസൻ പാറയെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണാടി സാംസ്കാരിക വേദിയുടെ കൺവീനർ കൂടൽ ഷാജി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ, പി.മോഹൻരാജ്, ബിനിലാൽ, ഫാ.തോമസ് പി.മുകളിൽ, അനീഷ് ബർസോം തുടങ്ങിയവർ പ്രസംഗിച്ചു. ഗോപകുമാർ തെങ്ങമം, കാശിനാഥൻ, ജയൻ തനിമ, വിനോദ് ഇളകൊള്ളൂർ, വള്ളിക്കോട് രമേശൻ, അനൂപ് കൂടൽ കോന്നിയൂർ ദിനേശൻ, സുരേഷ് കോന്നി, തുളസീധരൻ ചാങ്ങമണ്ണിൽ, സജി ഇഞ്ചപ്പാറ, സുഗത പ്രമോദ്, വി.എച്ച്.സുജിത, രമേശ് അങ്ങാടിക്കൽ എന്നിവർ കവിതകളും കഥകളും അവതരിപ്പിച്ചു. ഗ്രേസി ഫിലിപ്പ്, പ്രമോദ് കുരമ്പാല, എം.എസ്.വിനോദ്, ആർ.പ്രകാശം, വിനോദ്, കീർത്തി, ശിവരത്നം, ബിജു മംഗലത്ത്, ഡോ.ജി.ആനന്ദൻ തുടങ്ങിയവർ ചിത്രരചന നടത്തി. ആസ്വാദന സദസ്സിൽ ഷാർളി ബഞ്ചമിൻ, ഡോ.അനൂപ് മുരളീധരൻ, രാജേഷ് ദാമോധർ, ആശാ സജി, മാത്യു ചെറിയാൻ, കൂടൽ ശോഭൻ എന്നിവർ പ്രസംഗിച്ചു