മെഴുവേലി: വിളനാക്കത്തറ ദേവീക്ഷേത്രത്തിലെ പുണർതം ഉത്സവവും പ്രതിഷ്ഠാ വാർഷികവും 6ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 5.15ന് മഹാഗണപതിഹോമം, 5.45ന് മലർനിവേദ്യം, 6.3ന് ഉഷപൂജ, 8ന് പഞ്ചഗവ്യം, നവകം, കലശപൂജകൾ, 8.45ന് പൊങ്കാല, ഉച്ചയ്ക്ക് 12.30ന് അമൃതഭോജനം, 1.30ന് കുടുംബയോഗവും അവാർഡുദാനവും, വൈകിട്ട് 6.30ന് ദീപാരാധന. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി ദിലീപ് ശർമ്മ എന്നിവർ കാർമ്മികരായിരിക്കും. ആറിന് ഏകാദശി ആയതിനാൽ സർപ്പങ്ങൾക്കുള്ള നൂറും പാലും ഏഴിന് രാവിലെ 9ന് നടക്കും.