കുരമ്പാല: നെഹ്റു യുവകേന്ദ്രയും കുരമ്പാല തെക്ക് നവദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ളബും സംയുക്തമായി എട്ടിന് നവദർശന നഗറിൽ വനിതാദിനം ആഘോഷിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പേപ്പർ ബാഗ് നിർമ്മാണം പരിശീലന ക്ളാസ്. തുടർന്ന് വനിതാസമ്മേളനം പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്യും.നവദർശന വൈസ് പ്രസിഡന്റ് മിനി വിജയൻ അദ്ധ്യക്ഷത വഹിക്കും.നെഹ്റു യുവകേന്ദ്ര പത്തനംതിട്ട കോർഡിനേറ്റർ പി.സന്ദീപ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.