പത്തനംതിട്ട : പട്ടികജാതി സംവരണ വ്യവസ്ഥ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ് കുമാർ പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തക യോഗവും ജില്ലാ ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എൻ.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം കെ. പ്രതാപൻ ,സംസ്ഥാന സെക്രട്ടറി പി.ജി. ദിലീപ് കുമാർ, മഞ്ചു വിശ്വനാഥ്, മണ്ണിൽ രാഘവൻ, കെ.എൻ.രാജൻ, എം.പി.രാജു, പി. വി.രാമചന്ദ്രൻ, ബിജു പനയ്ക്കൽ, ഓമല്ലൂർ ദാമോദരൻ, സി.അമ്മിണി, കെ.സുജാത എന്നിവർ സംസാരിച്ചു.