03-nellikala-alumkal-road
നെല്ലിക്കാലാ​ ആലുങ്കൽ റോഡിന്റെ വീതി കുറവുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന ജോലി ആരംഭിച്ചപ്പോൾ

നാരങ്ങാനം: നെല്ലിക്കാല ​ ആലുങ്കൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീണാ ജോർജ് എം.എൽ.എ.അനുവദിച്ച 10.5 കോടി രൂപ മുടക്കിയാണ് നിർമ്മാണം .മഹാണിമല ​ വെട്ടിപ്പുറം റോഡ് ടാറിംഗും ഇതിൽ ഉൾപ്പെടും. നെല്ലിക്കാലാ​ ആലുങ്കൽ റോഡിന്റെ വീതി കുറവുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന ജോലിയാണ് ആരംഭിച്ചിരിക്കുന്നത്.നാല് കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ ഒന്നര കിലോമീറ്ററോളം സംരക്ഷണഭിത്തി ആവ ശ്യമായിട്ടുണ്ട്.ഇത് പൂർണമായി കെട്ടുന്നതിനും ടാറിംഗിനും ഈ തുക അപര്യാപ്തമാണെന്ന് പി.ഡബ്‌ളി.യു.ഡി അധികൃതർ അറിയിച്ചു.3.8 മീറ്ററാണ് നിലവിലുള്ള വീതി. 5.5 മീറ്ററാക്കി ഇത് വർദ്ധിപ്പിക്കും. ബി.എം.ബി.സി.ടാറിംഗാണ് നടത്തുന്നത്.വീതി കുറവുള്ള കലുങ്കുകളും വീതി കൂട്ടിപ്പണിയേണ്ടതുണ്ട്.