chaal
ഒാമല്ലൂർ ചാൽ

ഒാമല്ലൂർ: അഴുക്ക് നിറഞ്ഞ്,പായൽ മൂടി ഒാമല്ലൂർ ചാൽ.ഒരു കാലത്ത് പഞ്ചായത്തിന്റെ ശുദ്ധജല സ്രോതസായിരുന്ന ചാലിന്റെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. മാലിന്യം ഇടരുതെന്ന ബാേർഡ് സ്ഥാപിച്ച നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടും രക്ഷയില്ല.കുടിക്കാനും കുളിക്കാനുമെല്ലാം നാട്ടുകാർ ഉപയോഗിച്ചിരുന്ന ചാൽ വൃത്തിയാക്കാതെയും സംരക്ഷണമില്ലാതെയും നശിക്കുന്നു.മഞ്ഞിനിക്കര,ഐമാലി വെസ്റ്റ് വാർഡുകളുടെ അതിർത്തിയിലാണ് മൂന്നര ഏക്കർ വിസ്തൃതിയിലുളള ചാൽ.രാജു നാരായണ സ്വാമി ജില്ലാ കളക്ടർ ആയിരുന്നപ്പോൾ നാട്ടുകാരുടെ നിവേദനത്തെ തുടർന്ന് ചാൽ സംരക്ഷണ ഭിത്തി കെട്ടൽ, നീന്തൽ പരിശീലനം,ബോട്ട് സവാരി,കുട്ടികളുടെ പാർക്ക് എന്നിവയ്ക്ക് പദ്ധതി തയാറാക്കിയിരുന്നെങ്കിലും നടപ്പായില്ല.രണ്ടാം വാർഡ് അംഗം അഭിലാഷ് മുൻകൈയെട‌ുത്ത് ചാലിന് ചുറ്റുമതിൽ കെട്ടാനും നടപ്പാത നിർമ്മിക്കാനും പദ്ധതി തയാറാക്കിയെങ്കിലും അതും നടപ്പായില്ല.ശുദ്ധീകരണവും സംരക്ഷണവും ഇല്ലാതെ പായൽ മൂടിയ ചാലിലേക്ക് ഇറച്ചി,പച്ചക്കറി കടകളിലെ മാലന്യം തളളിക്കൊണ്ടിരിക്കുകയാണ്.അടുത്തകാലം വരെയും വണ്ടികൾ കഴുകാനും പശുക്കളെ കുളിപ്പാക്കാനും ഉപയോഗിച്ചിരുന്ന ചാലിൽ ഇപ്പോൾ അതിനും കഴിയുന്നില്ല. മാലിന്യക്കൂനകൾ വെളളത്തിൽ കിടന്ന് അഴുകി നാറുന്നു. പഞ്ചായത്തിൽ നാൽപ്പതോളം കുളങ്ങളും ജലസ്രതാസുകളുമുണ്ടായിരുന്നു.മിക്കതും മണ്ണിടിഞ്ഞും കാടുമൂടിയും അപ്രത്യക്ഷമായി.നൂറോളം കുടുംബങ്ങളിലെ കുടിവെളള ക്ഷാമം പരിഹരിക്കാൻ കഴിയുന്നതാണ് ഒാമല്ലൂർ ചാൽ.ഇത് നവീകരിക്കാൻ പഞ്ചായത്തിന് ഫണ്ടില്ലെങ്കിൽ കേന്ദ്രസഹായം തേടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.പ്രധാനമന്ത്രി കൃഷി ചിൻസായി പദ്ധതിയിൽ ചാൽ ഉൾപ്പെടുത്തണം.

'' പഞ്ചായത്തിലെ പ്രധാന കുടിവെളള സ്രോതസായിരുന്നു ഒാമല്ലൂർ ചാൽ.ഇത് നവീകരിച്ച് ജല വിതരണത്തിന് ഉപയോഗിക്കണം.നീന്തൽക്കുളം,കുട്ടികളുടെ പാർക്ക് എന്നിവ നിർമ്മിക്കണം.

രവീന്ദ്രവർമ അംബാനിലയം

ഗ്രാമ സംരക്ഷണ സമിതി പ്രസിഡന്റ്)

ചാൽ സംരക്ഷണ സമിതി രൂപീകരിക്കും

ഒാമല്ലൂർ ചാൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബഹുജന പങ്കാളിത്തത്തോടെ സമരം നടത്താൻ ചാൽ സംരക്ഷണ സമിതി രൂപീകരിക്കാൻ ഗ്രാമ സംരക്ഷണ സമിതി തീരുമാനിച്ചു.പ്രസിഡന്റ് രവീന്ദ്രവർമ അംബാനിലയം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അഭിലാഷ് ഹാപ്പി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മനു ചരുവിളയിൽ,റോയി പൗവത്ത്,പ്രജിത്ത് ചേരിത്ത് എന്നിവർ സംസാരിച്ചു.

> നശിക്കുന്നത് ഒാമല്ലൂർ പഞ്ചായത്തിലെ പ്രധാന കുടിവെളള സ്രോതസ്

> മൂന്നര ഏക്കർ വിസ്തൃതിയിലെ ചാലിൽ ആഫ്രിക്കൽ പായലും മാലിന്യവും നിറഞ്ഞു.

-100 കുടുംബങ്ങൾക്ക് ആശ്വാസമായിരുന്ന ചാൽ