photo

കോന്നി : കല്ലേലിയിൽ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കടിച്ചുകൊന്നതോടെ ജനങ്ങൾ ആശങ്കയിൽ. ഹാരിസൺ മലയാളം പ്ലാന്റേഷൻ ലിമി​റ്റഡ് എസ്​റ്റേ​റ്റിനുള്ളിൽ കടിയാർ ഭാഗത്താണ്

മൂന്ന് വയസോളം തോന്നിക്കുന്ന പശുക്കിടാവിനെ പുലി കടിച്ചുകൊന്ന നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കിടാവിന്റെ ഉടൽ ഭാഗവും പിൻഭാഗം ആക്രമിച്ച് ഭക്ഷിച്ച നിലയിലാണ്. പലരും പുലിയെ കണ്ടതായിയും പറയുന്നുണ്ട്. എന്നാൽ പശുകിടാവിനെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കാൽപ്പാടുകൾ ഒന്നും കണ്ടെത്തുവാൻ സാധിച്ചിട്ടില്ലെന്നും പാടം ഫോറസ്​റ്റേഷൻ അധികൃതർ പറഞ്ഞു. നടുവത്തുംമൂഴി ഫോറസ്​റ്റ് റേഞ്ചിൽ പാടം ഫോറസ്​റ്റഷൻ പരിധിയിലാണ് സംഭവം. ഉടമസ്ഥരില്ലാത്ത പശു കിടാവാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് വനംവകുപ്പ് രാത്രികാല പെട്റോളിംഗ് ശക്തമാക്കിയിട്ടുണ്ട്.