കോന്നി : വകയാർ എട്ടാം കുറ്റിയിൽ റോഡരുകിൽ മുറിച്ചിട്ടുരുന്ന മരത്തിന്റെ ശിഖരങ്ങൾക്ക് തീ പടർന്നത് ആശങ്ക സൃഷ്ടിച്ചു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. കോന്നിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും വീണ്ടും കത്തി. തുടർന്ന് രണ്ടാം തവണയും ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. പുനലൂർ - മൂവാറ്റുപുഴ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ച് മാറ്റിയ മരത്തിന്റെ ശിഖരങ്ങൾ നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.