റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്​ അംഗമായ ബിനു സി. മാത്യു, യൂത്ത് കോൺഗ്രസ് റാന്നി മണ്ഡലം പ്രസിഡന്റ്​ വിഷ്ണു എസ്. പിള്ള എന്നിവർ ബി.ജെ.പി യിൽ അംഗത്വമെടുത്തു. ജില്ലാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ്​ അശോകൻ കുളനട ഇരുവരെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന സമിതി അംഗം ടി.ആർ.അജിത് കുമാർ, ജില്ല സെക്രട്ടറി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് അനിൽ, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്​ അഡ്വ.ഷൈൻ ജി. കുറുപ്പ് എന്നിവർ പങ്കെടുത്തു.