തിരുവല്ല: കവിയൂർ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും വൈ.എം.സി.എയുടെ നേതൃത്വത്തിൽ തുണിസഞ്ചി വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു ബോധവൽക്കണ സന്ദേശം നൽകി. ജോസഫ് ജോൺ, രജി പോൾ, സി.കെ ലതാകുമാരി, എസ്. ഉമാദേവി, കെ.സി മാത്യു, ജേക്കബ് മാത്യു, ഗീതാദേവി എന്നിവർ പ്രസംഗിച്ചു.