ഇളമണ്ണൂർ: എസ്.എൻ.ഡി.പിയോഗം മാരൂർ - ഇളമണ്ണൂർ 2833 -ാം ആർ.രാഘവൻ മെമ്മോറിയൽ ശാഖാഗുരുദേവ ക്ഷേത്രത്തിലെ 5-ാമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും നാളെ നടക്കും. 5.30 ന് ഗണപതി ഹോമം, രാവിലെ 7ന് അഭിഷേകം, ഉഷപൂജ, പതാക ഉയർത്തൽ, 8.30ന് തന്ത്രി രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ നവക പഞ്ചഗവ്യ കലശപൂജ, കലശാഭിഷേകത്തോടെ ഉച്ചപൂജ, 10മുതൽ കോട്ടയം ശാരദാംബ സ്കൂൾ ഒഫ് ബ്രഹ്മവിദ്യയിലെ സൗമ്യ അനിരുദ്ധൻ നടത്തുന്ന പ്രണതോസ്മി നാരായണ ഗുരു എന്ന വിഷയത്തിൽ പ്രഭാഷണം.1 മണിക്ക് അന്നദാനം, 3 മുതൽ സമൂഹപ്രാർത്ഥന,വൈകിട്ട് 5.30 ന് നാദസ്വരം, 6.30ന് വിശേഷാൽ ദീപാരാധന, ദീപകാഴ്ച, ആകാശ ദീപ കാഴ്ച, 7.30 മുതൽ കുണ്ഡലനിപാട്ട് - നൃത്താവിഷ്കാരം രാത്രി. 8.30 ന് തിരുവാതിര, തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, രാത്രി 11ന് കോമഡി ഷോ.