ഇലവുംതിട്ട: ഇലവുംതിട്ട മലനടയിലെ അശ്വതി മഹോത്സവം 24,25,26,27 തീയതികളിൽ നടക്കും. 24ന് ഉച്ചയ്ക്ക് 12ന് ഓട്ടം തുള്ളൽ, 12.30ന് സുഹസദ്യ, 8ന് (ഇലവുംതിട്ടമാർക്കറ്റിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എ നിർവഹിക്കും).രാത്രി 9.30ന് കോമഡിഷോ, 25ന് ഉച്ചയ്ക്ക് ശീതങ്കൻ തുള്ളൽ,12.30ന് സമൂഹസദ്യ, രാത്രി 7ന് നൃത്തസന്ധ്യ, 9.30ന് കെ.പി.എ.സി യുടെ നാടകം 'മരത്തൻ. 26ന് ഉച്ചയ്ക്ക് 12ന് ഓട്ടം തുള്ളൽ,12.30ന് സമൂഹസദ്യ, രാത്രി 9.30ന് ഗാനമേള. 27ന് രാവിലെ 7.30 മുതൽ ചെണ്ടമേളം, 8.30ന് ഭാഗവത പാരായണം,12.30ന് പയസസദ്യ,1.30ന് ഓട്ടം തുള്ളൽ, 3ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്നും ജീവത എഴുന്നെള്ളത്തും മലനടയിൽ സ്വീകരണവും, 4ന് കെട്ടുകാഴ്ച,7ജീവത തിരിച്ചെഴുന്നെള്ളത്ത്, 9.30 കെട്ടുകാഴ്ച്ചയ്ക്കുള്ള സമ്മാനധാനവും, ചികിത്സാസഹായ വിതരണവും, കിറ്റ് വിതരണവും, രാത്രി 10.30ന് ഗാനമേള. രാത്രി 1ന് ബാലെ.