ഇലവുംതിട്ട: ഇലവുംതിട്ട-കോഴഞ്ചേരി റോഡിൽ അയത്തിൽ ഗുരുമന്ദിരത്തിന് സമീപം അറവു മാലിന്യങ്ങൾ തള്ളി.
ആമുരുപ്പേൽ ,പ്രഭാകരന്റെ കൃഷി ഇടത്തിലാണ് കന്നുകാലിയെ കശാപ്പ് ചെയ്തതിന്റെ മാലിന്യവും, കോഴിയുടെ മാലിന്യങ്ങളും തള്ളിയത്. മാലിന്യങ്ങൾ ചാക്കിൽക്കെട്ടിയ നിലയിലാണ്. കൃഷിയും നശിച്ചിട്ടുണ്ട്. ദുർഗന്ധം കാരണം സമീപത്തെ വീടുകളിലും,വഴിയിലൂടെ യാത്ര ചെയ്യാനും പറ്റാത്ത സ്ഥിതിയാണ്.പൊലീസിലും, പഞ്ചായത്ത് അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇലവുംതിട്ട റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.