തിരുവല്ല: പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങി. തിരുവാഭരണ ഘോഷയാത്രയോടെ പത്തിന് സമാപിക്കും. ദിവസവും രാവിലെ ആറിന് ഗണപതിഹോമം, എട്ടിന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധനയും കുറുപ്പുവല്യച്ഛന് വെള്ളംകുടിയും ഉണ്ടായിരിക്കും. അഞ്ചിന് രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ, ആറിന് രാത്രി 7.30 ന് വിവിധ കലാപരിപാടികൾ. ഏഴിന് രാത്രി 7 .30 മുതൽ കഥകളിപ്പദ കച്ചേരി. എട്ടിന് വൈകിട്ട് നാലിന് ഓട്ടൻ തുള്ളൽ, രാത്രി 7 .30ന് നൃത്തസന്ധ്യ. 9ന് രാത്രി 7.30 ന് ഹൃദയജപലഹരി. പത്തിന് രാവിലെ എട്ടിന് നാരായണീയ പാരായണം. 12.45ന് സമൂഹസദ്യ, വൈകിട്ട് നാലിന് മണിപ്പുഴ ദേവി ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര, 6 .30 ന് തിരുവാഭരണം ചാർത്തി ദീപാരാധന, എട്ടിന് താലപ്പൊലി എഴുന്നള്ളത്ത്, സേവാ, കളമെഴുത്തും പാട്ടും, 10.30 മുതൽ നാടൻപാട്ട്.