തിരുവല്ല: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി തിരുവല്ല താലൂക്ക് തലത്തിൽ പരാതി പരിഹാര അദാലത്ത് ഈമാസം 21ന് രാവിലെ 9.30 മുതൽ മതിൽഭാഗം സത്രം കോംപ്ലക്സിൽ നടക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസം, റീസർവേ അപാകതകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം, റേഷൻകാർഡ് സംബന്ധിച്ചുള്ള പരാതികൾ എന്നിവ ഒഴികെ എല്ലാവിധത്തിലുള്ള പരാതികളും അദാലത്തിൽ സമർപ്പിച്ചു പൊതുജനങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. അദാലത്തിലേക്കുള്ള പരാതികൾ ഈമാസം 13ന് വൈകിട്ട് അഞ്ചിന് മുമ്പായി താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസുകൾ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അതാത് ഓഫീസുകളിലും സമർപ്പിക്കാവുന്നതാണ്. പരാതികളിലുള്ള പരിഹാരം സംബന്ധിച്ച മറുപടി 21ലെ അദാലത്തിൽ നേരിട്ട് ലഭിക്കുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു.