റാന്നി: വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിച്ചതായി മന്ത്രി എംഎം മണി പറഞ്ഞു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തവും രണ്ട് പ്രളയവും വൈദ്യുതി ബോർഡിന് കനത്ത നാശം ഉണ്ടാക്കി. എന്നാൽ, മഹാപ്രളയത്തിൽ തകർന്ന വൈദ്യുതി ബോർഡിന്റെ ശൃംഖല 10 ദിവസം കൊണ്ട് പുനസ്ഥാപിക്കാൻ സർക്കാറിന്റെ ഇടപെടൽ മൂലം കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കുടുംബശ്രീ ചെയർപേഴ്സൺ രാജമ്മ ബർണബാസിനെ ആദരിച്ചു.
രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ പ്രഖ്യാപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.സൈമ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ജോയിന്റ് ഡയറക്ടർ സാമുവൽ എസ്.തോമസ് മുഖ്യപ്രഭാഷണം നടത്തി. മാലിന്യപ്ലാന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ആദരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ജീവനക്കാരെ ജില്ലാ പഞ്ചായത്ത് അംഗം എം.ജി കണ്ണൻ ആദരിച്ചു. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ഹൈസ്‌ക്കൂളുകളെ റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി പാണ്ടിയത്ത് എന്നിവർ ആദരിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീനാമ്മ സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം ഷംസുദീൻ, സോണി മാത്യു, പ്രീതാ രാജേഷ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യു ഏബ്രഹാം, സിനി മാത്യു, ഷിബു ശാമുവേൽ, അന്നമ്മ പൂവത്തൂർ, ദീപാ സജി, ശാരിക ബിനു, ആശാ ടി.തമ്പി, ആസൂത്രണസമിതി വൈസ് പ്രസിഡന്റ് വി.കെ രാജഗോപാൽ, എൽ.എസ്.ജി.ഡി അങ്ങാടി എ.ഇ അനി ഷിജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, അങ്ങാടി എസ്.സി.ബി പ്രസിഡന്റ് സാം മാത്യു, അങ്ങാടി എസ്.സി.ബി വൈസ് പ്രസിഡന്റ് വിവിൻ മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി തോമസ്, നിസാംകുട്ടി, വി.ടി അലക്സാണ്ടർ, ടി.കെ രാധാകൃഷ്ണൻ, സമദ് മേപ്രത്ത്, സനോജ് മേമന, ആലിച്ചൻ ആറൊന്നിൽ, സജി നെല്ലുവേലിൽ എന്നിവർ പ്രസംഗിച്ചു.