03-sob-t-thomas-mathew
ടി.തോമസ് മാത്യു

കുറിയന്നൂർ: താന്നിക്കപ്പുറത്തൂട്ട് ടി.തോമസ് മാത്യു (ബേബി 86) ഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് കുറിയന്നൂർ ബ്രദറൺ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ. ദീർഘവർഷങ്ങൾ യുഎസിലെ ന്യൂയോർക്കിൽ സീനിയർ രജിസ്റ്റേർഡ് നഴ്സ് ആയിരുന്നു. ഭാര്യ: പുനലൂർ മുണ്ടനിൽക്കുന്നതിൽ പരേതയായ അന്നമ്മ മാത്യു. മക്കൾ: റെജി, ലെജി (ഇരുവരും യുഎസ്), ലെനി (ഹരിയാന), പരേതനായ സജി. മരുമക്കൾ: ഐഡ (യുഎസ്), സുവിശേഷകൻ തിലക് പപ്പു (ഗുഡ് ന്യൂസ് ബ്രദറൺ ചർച്ച്, ഗുഡ്ഗാവ്, ഹരിയാന). പ്രമുഖ ക്രൈസ്തവ ഗാന രചയിതാവ് പരേതനായ എം.ഇ.ചെറിയാന്റെ (മധുര) പിതൃസഹോദരപുത്രനാണ്.