പന്തളം: നൂറനാട് പാറ്റൂർ ഗൃഹ സന്നിധിയിൽ മഹാലക്ഷ്മി,ശ്രീഭദ്രകാളീ,നാഗ പ്രതിഷ്ഠാകർമ്മവും പ്രതിഷ്ഠാ മഹോത്സവം 5മുതൽ 11വരെ നടക്കും. 5ന് രാവിലെ 8ന് ഭാഗവത പാരായണം,താന്ത്രികാനുഷ്ഠാന പൂജാദികർമ്മങ്ങൾ. 6ന്,പ്രതിഷ്ഠാഘോഷയാത്ര.രാവിലെ 11ന് ചെങ്ങന്നൂർ സദാശിവൻ ആചാരിയിൽ നിന്നും പ്രതിഷ്ഠകൾ ഏറ്റുവാങ്ങി വൈകിട്ട് 5ന് പാറ്റൂർ കുതിര കെട്ടും തടത്തിൻ എത്തും.അവിടെ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ 6ന് പാറ്റൂർ ഗൃഹസന്നിധിയിൽ എത്തും. തുടർന്ന് ആചാര്യവരണം പുണ്യാഹം,മുളപൂജ 7ന് രാവിലെ 5.30ന് മഹാഗണപതി ഹോമം 5.30 ന് ബിംബപരിംഹം,ബിംബ ശുദ്ധി ക്രിയകൾ, 8 ന് മഹാ മൃത്യുഞ്ജയഹോമം,5.30ന് ശ്രീകോവിലിന്റെ ശുദ്ധി ക്രിയകൾ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വിവിധ പൂജകൾ 11ന് രാവിലെ 7.30 നും 8.30ന് മദ്ധ്യേ തന്ത്രി പ്രശാന്ത് ജി.നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാ.1ന് അന്നദാനം,രാത്രി 9ന് കർണാടക സംഗീത ഫ്യൂഷൻ.