പള്ളിക്കൽ : സ്ഥലമെടുപ്പിലെ അപാകതയും അധികൃതരുടെ അനാസ്ഥയും ആനയടി-കൂടൽ റോഡ് നിർമ്മാണം പ്രതിസന്ധിയിലാക്കുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ ജർമൻടെക്നോളജി ഉപയോഗിച്ച് ടാർ ചെയ്ത അഞ്ച് കിലോമീറ്റർ ഭാഗത്ത് സ്ഥലമെടുക്കാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയുണ്ട്.
ആലപ്പുഴജില്ലയുടെ ഭാഗത്ത് ഇനിയും അളവുപോലും നടന്നിട്ടില്ല .നിരവധി തവണ മാവേലിക്കര താലൂക്ക് ഒാഫീസിൽ കത്ത് നൽകിയിട്ടും നടപടിയില്ലന്നാണ് പി ഡബ്ളിയു ഡി അധികൃതർ പറയുന്നത് . പത്തനംതിട്ട ജില്ലയുടെ ഭാഗങ്ങളിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരിക്കുകയാണങ്കിലും സ്ഥലമെടുപ്പ് നടത്തിയിട്ടില്ല. രണ്ടുംകൂടി ഒന്നിച്ചു നടത്താനാണമെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ വെള്ളച്ചിറ മുതൽ മായയക്ഷിക്കാവ് ക്ഷേത്രം വരെ റോഡിനിരുവശവും പത്തനം തിട്ടജില്ലയുടെ ഭാഗമായിട്ടും ഇവിടെയും സ്ഥലമെടുപ്പ് നടത്താൻ അധികൃതർ കൂട്ടാക്കിയിട്ടില്ല. കള്ളപ്പഞ്ചിറഭാഗത്ത് റോഡരികിലെ സർക്കാർ സ്ഥലം കൈവശം വച്ചിരുന്നത് മറ്റൊരാൾക്ക് വില്പന നടത്തിയ സംഭവം വരെ ഉണ്ടായിട്ടും അധികൃതർക്ക് അനക്കമില്ല. വസ്തുവാങ്ങിയ ആൾ സ്ഥലം പുറംപോക്കാണന്ന് അറിഞ്ഞതിനെതുടർന്ന് കൊടുത്ത തുക തിരികെക്കിട്ടാൻ അടൂർ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് .
--------------
പരാതിയോടു പരാതി
പള്ളിക്കൽ പഞ്ചായത്ത് ഒാഫീസിന് വടക്കുവശം മുതൽ പഴകുളം ജംഗ്ഷൻവരെ പൂർണമായും പത്തനംതിട്ടജില്ലയുടെ ഭാഗത്തുള്ള പ്രദേശങ്ങളിലെ സ്ഥലമെടുപ്പ് സംബന്ധിച്ച് പരാതികളും ഉയർന്നു. ആലൂംമൂട് ജംഗ്ഷന് പടിഞ്ഞാറ് ഭാഗം വരെ വലിയ വീതിയിൽ വീടുകളുടെ മതിലുകൾ ഇടിച്ച് വീതികൂട്ടിയപ്പോൾ ആലൂംമൂട് ജംഗ്ഷന് കിഴക്ക് ഭാഗം വളവിന് വീതികൂട്ടാനുള്ള നടപടിസ്വീകരിച്ചിട്ടില്ല എന്നാണ് ആക്ഷേപം. നിർമ്മാണം ആരംഭിച്ച
ആനയടി മുതൽ പഴകുളം വരെയുള്ള ഭാഗത്തെ വൈദ്യുതിപോസ്റ്റുകൾ മാറ്റിയിട്ടില്ല.ഇതിനുള്ള അപേക്ഷപോലും വൈദ്യൂതിവകുപ്പിൽ നൽകിയിട്ടില്ല. ഒാടകളുടെയും കലുങ്കിന്റെയൂം നിർമ്മാണം പുർത്തീകരിച്ചിട്ടില്ല. റോഡ് മണ്ണിട്ട് ഉയർത്തുന്ന പണിയും ബാക്കിനിൽക്കുകയാണ് . ടാറിംഗ് നടക്കാൻ താമസമെടുക്കും എന്നറിഞ്ഞുകൊണ്ടു തന്നെ റോഡ് മുഴുവൻ ജെ സി ബി ഉപയോഗിച്ചു റോഡ് പൊളിച്ചിട്ടിരി
ക്കുന്നു .ഇപ്പോൾ നടന്നുപോകാൻ തന്നെ ബുദ്ധിമുട്ടാണ് .
-----------------------
ടാറിംഗിന് മുമ്പ് നടത്തേണ്ടയിരുന്ന പ്രാരംഭ ജോലികളിൽ വീഴ്ചവന്നിട്ടുണ്ട് .
റോഡിന്റെ വീതികൂട്ടുന്ന കാര്യത്തിലും നിർമ്മാണത്തിലും വളരെ വലിയ അപാകതയാണ് ഉണ്ടായിരിക്കുന്നത് . ഇത് ചൂണ്ടികാട്ടി കിഫ്ബി സി ഇ ഒ ക്ക് പരാതി നൽകിയിട്ടുണ്ട്
ഡോ :പഴകുളംസുഭാഷ്