പന്തളം: വീടുകളെ സമ്പൂർണ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പന്തളം നഗരസഭയിലെ മങ്ങാരം ചൈതന്യ റസിഡന്റ്‌​സ്​ അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിച്ചു. പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ച് മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. തുണി സഞ്ചി വി​തരണം പന്തളം നഗരസഭ കൗൺസിലർ എ.ഷാ കോടാലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എം.വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി കെ.എച്ച് .ഷിജു ,സെക്രട്ടറി പി.കെ.ഗോപി,ട്രഷറർ എസ്.എം.സുലൈമാൻ,വൈസ് പ്രസിഡണ്ട് എസ്.സിജു,ജോയിന്റ് സെക്രട്ടറി ജി.ഗോമതി എന്നിവർ സംസാരിച്ചു.