പന്തളം: എസ്.എഫ്‌.ഐ പന്തളം എൻ.എസ്.എസ് കോളേജ് യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി സൈലേഷ് ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് അനൂപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുരാജ് പ്രവർത്തന റിപ്പോർട്ടും പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എസ് . ഷെഫീക്ക് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു . ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വക്കാസ് അമീർ, അനുഷ അശോകൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായി അമൽ ദാസ് (പ്രസിഡന്റ് ) ശ്രുതി, പ്രശോഭ് (വൈസ് പ്രസിഡന്റു മാർ) അനന്ദു സതീഷ് (സെക്രട്ടറി) ,അരുൺ, ദൃശ്യ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അക്ഷയ, ജോമി, ശ്രീകുമാർ എന്നിവരെ യും തിരഞ്ഞെടുത്തു .