അടൂർ : സെക്ഷൻ പുനർനിർണ്ണയത്തിന്റെ ഭാഗമായി അടൂർ സെക്ഷൻ പരിധിയിൽ നിന്ന് പഴകുളം വടക്ക് ഭാഗം, ആലുംമൂട്, ചാല, കോലമല, പുള്ളിപ്പാറ, പാറക്കൂട്ടം,അമ്മൂമ്മപ്പാറ, കരിന്താരുവിള വരെയുള്ള ഭാഗങ്ങളും, നെല്ലിമുകൾഏല, മോതിരച്ചുള്ളി, മുണ്ടപ്പള്ളി ഭാഗങ്ങളും പള്ളിക്കൽ സെക്ഷൻ പരിധിയിലേക്കും, പരുത്തിപ്പാറ ഭാഗങ്ങൾ ഏഴംകുളം സെക്ഷൻ പരിധിയിലേക്കും, വടക്കടത്ത്കാവ്, ചൂരക്കോട് വായനശാല,ചാത്തന്നൂർപ്പുഴ ഭാഗങ്ങൾ ഏനാത്ത് സെക്ഷൻപരിധിയിലേക്കും മാറ്റിയിട്ടുള്ളതിനാൽ ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ തീയതികളിൽ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് കെ.എസ്.ഇ,ബി അസി. എൻജിനീയർ അറിയിച്ചു.