കൊടുമൺ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്ങാടിയ്ക്കൽ മാർ ഗ്രീഗോറിയോസ് സ്നേഹാലയത്തിന്റെ ദശവത്സര ആഗോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും 7ന് നടക്കും.പൊതു സമ്മേളനം രാവിലെ 10ന് ആരംഭിക്കും. കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കുറിയാക്കോസ് മാർ ക്ലീമിസ് മെത്രോപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.സ്നേഹാലയം ഡയറക്ടർ റവ.കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, റവ.ഫാ.ടൈറ്റസ് ജോർജ്,കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് തുടങ്ങിയവർ സംസാരിക്കും.