പെരിങ്ങനാട് :തൃച്ഛേന്ദമംഗലം മഹാദേവക്ഷേത്രത്തിലെ കെട്ടുകാഴ്ചയും ആറാട്ടുത്സവവും ഇന്ന് നടക്കും. രാവിലെ 7ന് പള്ളിയുണർത്തൽ, 8ന് ഭാഗവതപാരായണം, 11 ന് ആറാട്ടുബലി നടത്തി ദേവനെ ധർമശാസ്താനടയിലേക്ക് എഴുന്നെള്ളിച്ചിരുത്തും. വൈകിട്ട് 3.30ന് കെട്ടുരുപ്പിടികളെ ആറാട്ടിനായി സ്വീകരിക്കാൻ ആറാട്ട് എഴുന്നെള്ളത്ത്. 4 ന് പ്രസിദ്ധമായ തൃച്ഛേന്ദമംഗലം കെട്ടുകാഴ്ച. വിവിധ കരകളിൽനിന്നുള്ളകെട്ടുരുപ്പടികളും നേർച്ചകെട്ടുരുപ്പിടികളും അണിനിരക്കും. രാത്രി 7 ന് നാദസ്വരകച്ചേരി,8.30ന് ചെന്നൈ വീരമണി രാജുവുംസംഘവും അവതരിപ്പിക്കുന്ന ഗാനാഞ്ജലി. രാത്രി 12 മുതൽ നൃത്തനാടകം.