പത്തനംതിട്ട : സർക്കാരിന്റെ പ്ലാസ്റ്റിക് നിരോധന ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 150 കി. ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് ശേഖരിച്ചവർക്ക് 30000 രൂപ പിഴ നിശ്ചയിച്ച് നോട്ടീസ് നൽകി. പരിശോധനയ്ക്ക് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, ജൂനിയൻ ഹെൽത്ത് ഇൻസ്പെക്ടർ ജി. സന്ധ്യ, പൊല്യൂഷൻ കൺട്രോൾ ബോർഡ് ടെക്നിക്കൽ അസിസ്റ്റന്റുമാരായ ജോജിൻ മാത്യു, ജോജോ ടി. ജോർജ് ,​നഗരസഭാ സെക്രട്ടറി എ.എം മുതാസ്, എൻവയോൺമെന്റൽ എൻജിനീയർ അലക്സാണ്ടർ ജോർജ് എന്നിവർ എന്നിവർ നേതൃത്വം നൽകി.